ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന CCTV വീഡിയോ

മുംബൈയിലെ ബാന്ദുപ്പില്‍ ഒരു റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചതോടെ ഇയാള്‍ ചാടിയെഴുന്നേറ്റ് പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാം. പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊട്ടിത്തെറിയെ തുടര്‍ന്ന് റസ്‌റ്റോറന്റിലുണ്ടായിരുന്ന ആളുകള്‍ മുഴുവന്‍ ഭയന്ന് നില്‍ക്കുന്നതും ദൃശ്യമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

Mobile blast in pocket at Mumbai Bhandup
VIDEO:

Leave a Reply

Your email address will not be published. Required fields are marked *