Checking

ജില്ലയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങൾ വാട്‌സ്ആപിലൂടെ പ്രചരിച്ചതാണ് ഇപ്പോൾ കണ്ണൂർ പൊലീസിലെ മുഖ്യ ചർച്ചാ വിഷയം. പൊലീസുകാരുടെ തന്നെ വാട്‌സ് ആപ് ഗ്രൂപ്പിലൂടെ ദൃശ്യങ്ങൾ എത്തിയതോടെ ഉദ്യോഗസ്ഥരും അങ്കലാപ്പിലായി. ഒരേ സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന വനിതാ പൊലീസുകാരിയുടേയും സിവിൽ പൊലീസ് ഓഫീസറുടേയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പൊലീസുകാരുടെ അവിഹിത ബന്ധത്തിന്റെ കിടപ്പറ രംഗം വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണവും തുടങ്ങി. സിവിൽ പൊലീസ് ഓഫീസറുടെയും ഇതേ സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസറുടെയും കിടപ്പറരംഗത്തിന്റെ ഫോട്ടോയാണ് വാട്‌സ്ആപ്പിൽ പ്രചരിക്കാൻ തുടങ്ങിയത്. സംഭവം ചർച്ചയായതോടെ ഇരുവരേയും സ്‌റ്റേഷനുകളിൽ നിന്ന് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *