കര്‍ക്കശക്കാരിയായ അമ്മയാണ് ഞാന്‍; നാളെ അവന്‍ എന്തെങ്കിലും അഡള്‍ട്ട് ഒണ്‍ലി സൈറ്റ് കണ്ടാല്‍ ഞെട്ടില്ല; പക്ഷേ അവനെന്തൊക്കെ ചെയ്യുന്നുവെന്ന് അറിയണം: സംയുക്ത വര്‍മ്മ

സിനിമയില്‍ ബിജു മേനോനുമായുള്ള കെമിസ്ട്രി ജീവിതത്തിലും വര്‍ക്ക് ഔട്ട് ആയതോടെ സിനിമാ അഭിനയം നിര്‍ത്തി കുടുംബിനിയായി ഒതുങ്ങിയ താരമാണ് സംയുക്താ വര്‍മ. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട പറഞ്ഞെങ്കിലും ഇന്നും സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവരാണ് മലയാളികളിലേറെയും. നല്ലൊരു അമ്മയായും ഭാര്യയായും വീട്ടില്‍ ഒതുങ്ങിക്കൂടുമ്‌ബോള്‍ താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത.

ഭര്‍ത്താവ് ബിജുവിന്റെ കാര്യത്തില്‍ താന്‍ എല്ലാ വിധ സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന ആളാണെങ്കിലും മകന്‍ ദക്ഷിന്റെ കാര്യത്തില്‍ സംയുക്ത കര്‍ക്കശക്കാരിയായ അമ്മയാണ്. അതുകൊണ്ട് തന്റെ ഒരു കണ്ണ് എപ്പോഴും അവന്റെ പിന്നാലെ തന്നെ ഉണ്ടാവാറുണ്ടെന്നും സംയുക്ത വ്യക്തമാക്കുന്നു.

11 വയസായ മകന്‍ ദക്ഷിന്റെ കമ്പ്യൂട്ടറില്‍ നാളെ എന്തെങ്കിലും അഡള്‍ട്ട് ഒണ്‍ലി സൈറ്റ് കണ്ടാല്‍ താന്‍ ഞെട്ടുകയൊന്നുമില്ല എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്.

‘അവന് കൗതുകം തോന്നിയതു കൊണ്ടാകാം അവന്‍ അത് നോക്കിയിട്ടുണ്ടാവുക. അവര്‍ അത് അറിയണം, എനിക്കതില്‍ പ്രശ്‌നമില്ല. പക്ഷെ ഞാന്‍ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് എനിക്ക് നിര്‍ബന്ധമാണ്. ദക്ഷ് നാളെ ഒരു സിഗരറ്റ് വലിച്ചാല്‍ ഞാന്‍ എന്തായാലും ചോദിക്കും എന്തായിരുന്നു മോനേ അതിന്റെ ഫീല്‍ എന്ന്. അങ്ങനെയൊരു അമ്മയാണ് ഞാന്‍.’ സംയുക്ത പറയുന്നു.

പ്രേമത്തിന്റെ എക്‌സൈറ്റ്്‌മെന്റ് ഇപ്പോഴില്ലെന്നും സംയുക്ത പറയുന്നു. പ്രണയിക്കുന്ന കാലത്ത് താന്‍ വളരെ ചൈല്‍ഡിഷായിരുന്നു. ഒരു സമയം കഴിഞ്ഞാല്‍ നമുക്ക് ചേട്ടനും അനിയത്തിയും പോലെയാവില്ലേ. വേറൊരാളായി തോന്നില്ല, നമ്മുടെ സ്വന്തം. അതില്‍ പ്രണയമുണ്ടെന്ന് തനിക്ക് തോന്നാറില്ലെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *