പാമ്പ് കടിയേറ്റ് ഭര്‍ത്താവ് ഭാര്യയെ കടിച്ചു പിന്നീട് സംഭവിച്ചത്

സമസ്തിപൂര്‍: ഭാര്യയോടുള്ള അടങ്ങാത്ത പ്രണയത്തില്‍, ജീവിതാവസാനത്തിലും തന്റെ പ്രാണ സഖി കൂടെയുണ്ടാവണമെന്ന ആഗ്രഹത്തില്‍ പാമ്പ് കടിയേറ്റ ഭര്‍ത്താവ് ഭാര്യയെയും കടിച്ചു.

ശനിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് ബീഹാര്‍ സമസ്തപൂര്‍ ജില്ലയിലെ വീട്ടില്‍ വച്ച് ശങ്കര്‍ റായിക്ക് ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേല്‍ക്കുന്നത്. കടിയേറ്റ് ഞെട്ടിയുണര്‍ന്ന ശങ്കര്‍ റായ് തന്റെ അവസ്ഥ വഷളായികൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു.

പക്ഷെ തന്റെ സ്‌നേഹമയിയായ ഭാര്യ അമിരി ദേവിയെ വിട്ടുപോവാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. മരണത്തിലും അവള്‍ തന്റെ കൂടെയുണ്ടാവണമെന്ന ആഗ്രഹത്താല്‍ ഭാര്യയുടെ കൈതണ്ട കടിച്ച് മുറിക്കുകയായിരുന്നു ശങ്കര്‍ റായ്.

കടിയേറ്റ് അമിരി ദേവിയുടെ അവസ്ഥയും മോശമായതോടെ ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശങ്കര്‍ റായിയുടെ ‘ആഗ്രഹം’ സാധിച്ച് കൊടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.

ശങ്കര്‍ റായിയെ മരണത്തിന് വിട്ടുകൊടുത്ത് അമിരി ദേവിയുടെ ജീവന്‍ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തി. കൃത്യസമയത്ത് എത്തിച്ചതിനാലാണ് അമരി ദേവിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *