ഭാര്യ ഇല്ലാത്ത തക്കം നോക്കി കാമുകിയെ വിളിച്ചു വരുത്തിയ ഭര്‍ത്താവ് കണ്ട കാഴ്ച..

ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളം നമ്മള്‍ കേള്‍ക്കാറുണ്ടെങ്കിലും ഇത് ഇത്തിരി കടന്നു പോയി എന്ന് പറയാതെ വയ്യ. ബീഹാറിലെ പട്നക്ക് അടുത്താണ് നാട്ടുകാരെ മുഴുവന്‍ ചിരിപ്പിച്ച സംഭവം.ഇക്കഴിഞ്ഞ ആഴ്ച്ചയിലാണ് സംഗതി പുറത്തു അറിഞ്ഞത്.ഭാര്യയും ഭര്‍ത്താവും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.

മിക്കവാറും ദിവസങ്ങളില്‍ ഇരുവരും ഒരുമിച്ചാണ് ജോലിക്കായി വീട്ടില്‍ നിന്നും ഇറങ്ങുന്നതും.കഴിഞ്ഞ ബുധനാഴ്ചയും ഇരുവരും രാവിലെ ഒരുമിച്ചു വീട്ടില്‍ നിന്നും ഇറങ്ങി.ഭാര്യയെ അവരുടെ ഓഫീസിനു മുന്നില്‍ വിട്ടശേഷം ഒഫീസിലെക്കെന്നു പറഞ്ഞ് ഭര്‍ത്താവ് യാത്രപറഞ്ഞു പോയി.

എന്നാല്‍ ഭര്‍ത്താവ് ഓഫീസില്‍ പോകാതെ നേരെ പോയത് തന്‍റെ കാമുകിയുടെ അടുത്തേക്കും.സ്ഥിരമായി കാണാറുള്ള സ്ഥലങ്ങളില്‍ അസൗകര്യം ഉണ്ടായതോടെ ഒടുവില്‍ രഹസ്യ സമാഗമനത്തിന് സ്വന്തം വീട്ടിലേക്കു തന്നെ കാമുകിയെയും കൊണ്ട് പോകാന്‍ യുവാവ് തീരുമാനിച്ചു.

ഭാര്യ വൈകുന്നേരം മാത്രമേ വരൂ എന്നാ വിശ്വാസത്തില്‍ കാമുകിയെയും കൊണ്ട് യുവാവ് വീട്ടില്‍ എത്തി തന്‍റെ കയ്യിലുള്ള താക്കോല്‍ ഉപയോഗിച്ച് വീട് തുറന്നപ്പോള്‍ ആണ് തനിക്കു കിട്ടിയത് എട്ടിന്റെ പണിയാണെന്ന് യുവാവിനു മനസ്സിലായത്‌.വീടിനുള്ളില്‍ കയറിയ യുവാവ് കണ്ടത് രാവിലെ താന്‍ ഓഫീസിനു മുന്നില്‍ കൊണ്ട് വിട്ട ഭാര്യയും ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരനും പിറന്നപടി തന്‍റെ ബെഡ്ഡില്‍ കിടക്കുന്നതാണ്.

കണ്ടപാടെ ഭര്‍ത്താവ് ഭാര്യയെ തല്ലാന്‍ തുനിഞ്ഞെങ്കിലും പിന്നീടാണ് തന്റൊപ്പം നിക്കുന്ന കാമുകിയുടെ കാര്യം ഓര്‍മവന്നത്.ഇതിനിടെ ബഹളം കേട്ട് അടുത്ത വീടിടുകാരും എത്തി. ഇതോടെ കാര്യങ്ങള്‍ ഇരുവരുടെയും കയ്യില്‍ നിന്ന് പോയി എന്ന് പറയുന്നതാവും ശരി.തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാര്‍ എത്തി ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിച്ചിരുത്തി സംസാരിച്ച് ഒടുവില്‍ ഇരുവരും വിവാഹ മോചിതരാകാം എന്ന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.എന്തായാലും സംഗതി അറിഞ്ഞ നാട്ടുകാര്‍ക്ക് ഇതുവരെ ചിരി നിര്‍ത്താന്‍ പോലും പട്ടിയില്ലെന്നാണ് മറ്റൊരു മറ്റൊരു വിവരം.

Leave a Reply

Your email address will not be published. Required fields are marked *