അംബാനി വിമാനമയച്ചിട്ടു കാര്യമില്ല. മൃതദേഹം ഏറ്റുവാങ്ങാൻ നമ്മുടെ അഷ്‌റഫ് താമരശ്ശേരി തന്നെ വേണം.

ദുബായ് ∙ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ദുബായിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും മലയാളിയുമായ അഷറഫ് താമരശ്ശേരി. മൃതദേഹം എംബാം ചെയ്തതിനു ശേഷം അഷറഫിന് കൈമാറിയതായി ദുബായ് സർക്കാരിന്റെ ഔദ്യോഗിക രേഖയിൽ പറയുന്നു. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തിൽനിന്നാണ് അഷ്‌റഫിന് മൃതദേഹം കൈമാറിയുള്ള സർട്ടിഫിക്കറ്റ് കൈമാറിയത്.

Image may contain: 1 person

യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരിയെന്ന് പ്രവാസികൾ പറയുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെ തിരക്കിൽ തന്നെയായിരുന്നു അദ്ദേഹം.

Image result for sridevi

20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്. ഇക്കാലത്തിനിടെ ജാതി–മത–ദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികൾ നിന്ന് നിരവധിപേരുടെ മൃതദേഹങ്ങൾ അവരുടെ നാടുകളിലേക്ക് അഷ്റഫ് എത്തിച്ചിട്ടുണ്ട്. പ്രതിഫലത്തിനുവേണ്ടിയല്ല അഷ്റഫിന്റെ ഈ സത്കർമ്മമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്തെങ്കിലും സംഭവിച്ചാൽ അഷ്റഫ് താമരശ്ശേരിയുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മലയാളികളും ഏറെ.

Image may contain: 3 people, people smiling

ഒരു പ്രവാസിയുടെ കുറിപ്പ് ഇങ്ങനെ

“ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം പോലീസ് നടപടികൾ കഴിഞ്ഞു വിട്ടുകിട്ടാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു, അംബാനിയുടെ വിമാനം ചാർട്ടർ ചെയ്തു വന്നു- പക്ഷെ മൃതദേഹം കിട്ടിയത് ഇന്ന് മാത്രം. അതേറ്റു വാങ്ങിയതോ മലയാളികളുടെ സ്വന്തം അഷ്‌റഫ് താമരശ്ശേരിയും.

Image may contain: 3 people, people smiling

എംബാമിങ് സെന്ററിൽ നിന്ന് അഷ്‌റഫ് താമരശേരിയുടെ കൈകളിലേക്കാണ് ദുബായ് പോലീസ് മൃതദേഹം കൈമാറിയത്. . അതെ, ലോകത്തെ മുഴുവൻ തന്റെ അഭിനയപ്രതിഭ കൊണ്ട് വിസ്മയിപ്പിച്ചു, ഒടുക്കം എല്ലാവരെയും കണ്ണീരിലാഴ്ത്തി ഞൊടിയിട കൊണ്ട് മണ്മറഞ്ഞ ശ്രീദേവിയുടെ എംബാമിങ് സർട്ടിഫിക്കറ്റിൽ എക്കാലവും ഇങ്ങനെ കാണാം – ഹാൻഡഡ്‌ ഓവർ ടു അഷ്‌റഫ്, അജ്‌മാൻ.

എംബസിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ഒന്നും വേണ്ടാത്ത നൂറുകണക്കിന് സാധാരണ മനുഷ്യർക്ക് മരണശേഷവും തുണയായി അഷ്‌റഫ് താമരശ്ശേരിക്ക് ഇതും അതുപോലൊന്നു മാത്രം. മരിച്ചു കഴിഞ്ഞവരെ പോലും തരാം തിരിക്കുന്ന, തൂക്കി വിലയിടുന്ന സമ്പ്രദായത്തിൽ അദ്ദേഹത്തിന് എല്ലാവരും തുല്യരാണ്. പ്രതിഫലം ആഗ്രഹിക്കാത്ത കർത്തവ്യമാണ്.

അദ്ദേഹത്തിനായി പ്രാർത്ഥിക്കാം.”

Kt Abdurabb

Image result for sridevi ashraf thamarassery

Leave a Reply

Your email address will not be published. Required fields are marked *