ഇതുപോലെ ഒരു നടിയും സമ്മതിക്കില്ല; നയന്‍സിനെ നമിക്കുന്നു; മൂന്നാംതരം കോമഡി താരത്തിന്റെ നായികയായ നയന്‍താരയെ പുകഴ്ത്തി ആരാധകര്‍; പാട്ട് സൂപ്പര്‍ഹിറ്റ് (വീഡിയോ)

നയന്‍താരയുടെ പുതിയ ചിത്രം കോലമാവ് കോകിലയിലെ(കോകോ) പാട്ട് സൂപ്പര്‍ഹിറ്റിലേക്ക്. നടന്‍ ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. പാട്ട് പാടിയതും അനിരുദ്ധ് തന്നെയാണ്.

കോമഡി താരമായ യോഗി ബാബുവാണ് നയന്‍താരയ്‌ക്കൊപ്പം പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. നയന്‍താരയോടുള്ള യോഗിയുടെ പ്രണയമാണ് പാട്ടിലൂടെ കാണിച്ചിരിക്കുന്നത്. അതിമനോഹരമായാണ് യോഗി ബാബു അഭിനയിച്ചിരിക്കുന്നത്. നയന്‍താരയുടെ ലുക്കും ഏറെ ആകര്‍ഷകമാണ്.

സൂപ്പര്‍നായിക പദവിയിലുള്ള ഒരു നടി സാധാരണ കോമഡി താരത്തിനൊപ്പം അഭിനയിക്കുന്നത് അത്ഭുതമാണെന്നും ഇതുപോലെ ഒരു നടിയും സമ്മതിക്കില്ലെന്നും നയന്‍താരയെ നമിക്കുന്നുവെന്നും ആരാധകര്‍ പറഞ്ഞു. യോഗി ബാബുവിന് ലഭിച്ച മികച്ച അവസരമാണ് ഇതെന്നും ഇനി നായകനാകാനുള്ള അവസരം ലഭിക്കുമെന്നും ആരാധകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *